Pages

Categories

Friday, 6 November 2015

സംങ്കി

'സംങ്കി' എന്ന പദം  ആദ്യമായി കേട്ടെതെന്നാണെന്ന്‍ ഞാന്‍ ഓര്‍ക്കുന്നില്ല.  ഏകദേശം ഒരു  ട്രോള്‍-യുഗത്തിന്‍റെ  ആരംബഘട്ടത്തിലായിരുന്നു അത്. "plz like ma profle picture" ഉം "candy crush saga request" ഉം കണ്ട് 'facebook' മടുത്തവര്‍ക്ക്, ട്രോളുകള്‍ പുതുജീവന്‍ നല്‍കിയ സമയം. അന്നത്തെ ട്രോളുകളുടെ രാജാവായ 'ICU' വിന്‍റെ ഒരു പോസ്റ്റില്‍ ആണു 'സംങ്കി' എന്ന ഈ പുതിയ വാക്കിനെ ഞാന്‍ കണ്ട് മുട്ടിയത്. ഒറ്റനോട്ടത്തില്‍ ഇഷ്ടപ്പെട്ടങ്കിലും ഇവന്‍ ആരാണെന്ന ഉത്കണ്ഢയില്‍, ഞാനെന്‍റെ "ബ്രോ"-നോട് കാര്യം തിരക്കി.
"ആരാടാ ഈ സങ്കി?"-
"ഓ...അതേയ്.., ഈ വടികള്‍ ഇല്ലേ, ഓലെ വിളിക്കുന്ന വേറൊരു പേരാണ്"-
'വടികള്‍'-  വേനല്‍കാല അവധിക്ക് കൊയ്ത്തുകഴിഞ്ഞുണങ്ങിയ പാടത്ത് നാലായിരം രൂപ കൊടുത്ത് ട്രാക്ടര്‍ പൂട്ടി ചെത്തിമിനുക്കിയ ഫുട്ബോള്‍ മൈതാനം. അതായിരുന്നു ഞങ്ങളുടെ നാടിന്റെ 'മക്ക'. സായാന സുര്യനെ കാത്ത് തീര്‍ത്ഥാടനത്തിനു തയ്യാറായി നില്‍ക്കുന്ന കളിക്കാരും കാണികളും..., ഞാന്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഫാന്‍റസി പാര്‍ക്കിലേക്ക് ടൂര്‍ പോയ  അതേ ആവേശത്തില്‍ ആയിരുന്നു  ഓരോ ദിവസവും ഗ്രൌണ്ടിലേക്കോടിയിരുന്നത്. യുദ്ധ പടയാളികളെപ്പോലെ മൈതാനത്തിനു ചുറ്റും അങ്ങിങ്ങായി ഇരുന്ന്‍ പടച്ചട്ടകണക്കെ ബൂട്ട് കെട്ടുന്ന കളിക്കാര്‍... ആ ബൂട്ട്കെട്ടുമ്പോള്‍  അവര്‍ക്കിടയില്‍  പ്രത്യേക മണം പരക്കും, പന്ത് കളിക്കാര്‍ക്ക് മാത്രം ആസ്വദിക്കാന്‍ കഴിയുന്ന ഒരു പ്രത്യേക സുഗന്തം. ആ സുഗന്തം പരന്നാല്‍ പിന്നെ സൂര്യനസ്തമിക്കുംവരെ യുദ്ധമാണ്.പിന്നെ അന്നടിച്ച ഗോളുകളും പ്രകടനവും മനസ്സിന്‍ വീണ്ടും വീണ്ടും റിപ്ലേ കണ്ട് ഉറക്കത്തിലേക്ക് പതിയേ യാത്രയാവും. അങ്ങനെ പന്ത്കളിച്ച് നടന്ന ഒരു സീസണില്‍ ആയിരുന്നു അത് സംഭവിച്ചത്.
മഴപെയ്യാന്‍ വൈകിയാതിനാല്‍ ആ വര്‍ഷത്തെ സീസണ്‍ ഒരല്പം നീണ്ടു, മഴയെത്താന്‍ വൈകിയത് ആഘോള താപനത്തിന്‍റെ പാര്‍ശ്വഫലമാണെന്നും ലോകാവസാനത്ത്തിന്റെ തുടക്കമാണെന്നും, പലരും പലതും പറഞ്ഞു.  വീണുകിട്ടിയ തങ്കുതകിടുകള്‍ പോലെ അതികം കിട്ടിയ ഓരോ ദിവസവും ഞങ്ങള്‍ പന്ത് തട്ടി ആഘോഷിച്ചു. അങ്ങനെയിരിക്കേ ഞങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയാത്തവിധം ചിലകളിക്കാരെ ഗ്രൗണ്ടില്‍ പതിവായി കാണാതായായി. അവരില്‍ ഞങ്ങളുടെ മെസ്സിയും റൊണാള്ടോയും മാഷ്കരാനോയും പെപ്പെയും എല്ലാം ഉണ്ടായിരുന്നു.പിന്നെ പിന്നെ കാണാതാവുന്നവരുടെ എണ്ണം കൂടി അത് ഏകദേശം എട്ടിനോടടുത്തു. ഗ്രാമത്തില്‍ ആയതിനാല്‍  രഹസ്യങ്ങള്‍ക്ക് അതികം ആയുസ്സുണ്ടായിരുന്നില്ല. അവരെ ചിലര്‍ ഇരുട്ടിന്‍റെ മറവില്‍ ബൈക്കുകളില്‍ ‘വടിയുമായി’ പോവുന്നത് കണ്ടു എന്നാണു പറയുന്നത്. അത് സത്യമാണോ എന്നനിക്കറിയില്ല. ആ വടി വെറ്മൊരു വടിയല്ലന്നും അതിനൊരു ഉത്തരേന്ത്യന്‍ ചായ ഉണ്ടെന്നും, അത് നാടിനാപത്താണന്നും തുടങ്ങി പലചര്‍ച്ചകളും ഉണ്ടായി. കാര്യത്തിലേക്ക് വരാം, ആ ബൈക്കില്‍ കണ്ട വടികാരണം ഞങ്ങളുടെ നാട്ടുകാര്‍ അവരെ ‘വടികള്‍’ എന്ന്‍ വിളിച്ചു. ആ വടികളെയാണ് ICU ഇന്ന്‍ ‘സങ്കി’ എന്ന്‍ വിളിച്ച് ട്രോളിയെതെന്ന്‍ എന്‍റെ ബ്രോ പറഞ്ഞുതന്നു.

                           മങ്ങാട്ടച്ചനും കുഞ്ഞായി മരക്കാരിലും തുടങ്ങി, നംമ്പൂതിരി , സീരിഹാജി, ബോബനും മോളിയു, ടിന്‍റുമോന്‍ വഴി ഇപ്പോ സങ്കിയില്‍ എത്തിനില്‍ക്കുന്നു മലയാള ഫലിതം. Facebook തുറന്നാല്‍ പത്ത് പോസ്റ്റില്‍ രണ്ടെണ്ണം സങ്കി ഫലിതമാണു, സങ്കിഫലിതം പാര്‍ട്ടിക്ക് ദോശം ചെയ്തതിനേക്കാള്‍ ഗുണം ചെയ്തു എന്നേ പറയാന്‍ കഴിയു, ഉള്ളിക്കറി കഴിക്കുന്ന സുരേന്ദ്രനെ ഞാന്‍ അറിയുന്നത്  സങ്കി ഫലിതങ്ങളിലൂടെയാണ്. കോമടിപീസായിട്ടാണങ്കിലും സുരേന്ദ്രന്‍ ഇന്നൊരു പ്രശസ്തന്‍ ആണു. ഇപ്പോഴത്തെ അഞ്ചു മന്ത്രിമാരുടെ പേരറിയാത്ത എനിക്കുംപോലും സുരേന്ദ്രനെ ഒരു സിനിമാതാരത്തെപ്പോലെ പരിചിതമായിരിക്കുന്നു. സങ്കികളില്‍ ഞാന്‍ ഇഷ്ടപ്പെടുന്ന രണ്ട് നേതാക്കളില്‍ ഒരാളാണ് സുരേന്ദ്രന്‍. ഇഷ്ടപ്പെട്ടെങ്കിലും ഞാന്‍ സുരേന്ദ്രന് വോട്ട് ചെയ്യുലട്ടോ. എന്താനറിയോ, ഞാനൊരു കോണ്‍ഗ്രെസ്സുകാരനാ, ഇനി മമ്മുട്ടി വന്ന്‍ ഇലക്ഷന് നിന്നാല്‍ പോലും ഞാന്‍ കോണ്‍ഗ്രസിനെ വോട്ട് ചെയ്യുള്ളു.അത് എന്താണെന്ന്‍ എനിക്കറിയില്ല. മുസ്ലിം കുടുംമ്പത്തില്‍ പിറന്നവന്‍ മുസ്ലിമും ഹിന്ദു കുടുംമ്പത്തില്‍ പിറന്നവന്‍ ഹിന്ദുവും ആയത്പോലെ, കോണ്‍ഗ്രസ്‌ കുടുംമ്പത്തില്‍ പിറന്ന ഞാന്‍ കോണ്‍ഗ്രസ്‌ ആയി. പണ്ടാരോ പറഞ്ഞിട്ടുണ്ട്‌,
“മതപരിവര്‍ത്തനം ചെയ്യാന്‍ ഏറ്റവും കഴിവുള്ളത് പേറെടുക്കുന്ന നേഴ്സ്മാര്‍ക്കാണത്ത്രേ....”-
അവര്‍ വിചാരിച്ചിരുന്നെങ്കില്‍ നിങ്ങളെ നിമിശനേരം കൊണ്ട്, അതായത് ഹിന്ദുവിനെ മുസാലിമോ മുസലിമിനെ ഹിന്ദുവോ ആക്കാമായിരുന്നു. ക്രിസ്ത്യാനികളുടെ  പേരെടുത്ത് പറഞ്ഞില്ലെങ്കിലും മതപരിവര്‍ത്തനം എന്ന്‍ പറഞ്ഞാല്‍ എല്ലാവര്‍ക്കും ഓര്‍മ്മ വരുന്നത് നിങ്ങള്‍ ക്രിസ്ത്യാനികളെയാണ്.  ഒരുപക്ഷെ നിങ്ങളെക്കാള്‍ മതപരിവര്‍ത്തനം നടത്തുന്ന  മറ്റു മതങ്ങള്‍ വേറെ ഉണ്ടായിരിക്കാം, പക്ഷെ അത് അങ്ങനെയാണ്. തീവ്രവാദം എന്ന്‍ പറഞ്ഞാന്‍ മുസ്ലിങ്ങളെ ഓര്‍മ്മ വരുന്നത് പോലെ. ശശികല പറയുന്നത് നിങ്ങള്‍ പണം കൊടുത്ത് മതം മാറ്റുകയാണ് എന്നാണു. എനിക്ക് ശശികലയോട് പറയാന്‍ ഉള്ളത് ഒരു യതാര്‍ത്ഥ ഹിന്ദുവിനെയും പണം കൊടുത്ത് മതം മാറ്റാന്‍ സാധിക്കില്ല. കാരണം പണം കൊടുത്ത് മാറിയിട്ടുണ്ടെങ്കില്‍ അവന്‍ ഒരു വിശ്വാസിയായ ഹിന്ദു ആയിരുന്നില്ല. വിശ്വാസി അല്ലാത്തതിനാല്‍ അവന്‍ക്ക് എന്തായാലും സ്വര്‍ഗം കിട്ടില്ല, മരണശേഷം നരകയാതന അനുഭവിക്കേണ്ട അവര്‍ക്ക് മുസ്ലിമും ക്രിസ്ത്യാനിയും   കാരണം ഭുമിയിലെ കഷ്ടപ്പാടിനെങ്കിലും ഒരു ആശ്വാസമായില്ലേ... ആഹ്ലാടിക്കുവിന്‍... മതത്തില്‍ വ്ശ്വാസമില്ലാതെ കഷ്ടപ്പെടുന്ന മുസ്ലിങ്ങളെ നിങ്ങള്‍ക്കാര്‍ക്ക് വേണമെങ്കിലും ഹിന്ദുവോ ക്രിസ്ത്യാനിയോ ആക്കാം. ആക്രമിച്ചും നിര്‍ഭന്ധിച്ചും ആവരുതെന്ന്‍ മാത്രം.. ഞങ്ങള്‍ മുസ്ലിങ്ങള്‍ക്ക് പരസ്പരം തല്ലുകൂടാന്‍ തന്നെ സമയമില്ല. അത്കൊണ്ട്  മതം മാറ്റലും മറിക്കലും ഒക്കെ സുടാപ്പികള്‍  നോക്കികൊള്ളും എനിക്കറിയാം നിങ്ങള്‍ സുടാപ്പി പാര്‍ട്ടി ഒരു മുസ്ലിം പാര്‍ട്ടി അല്ല, അത് പിന്നോക്ക ജനവിഭാഗങ്ങളുടെ പാര്‍ട്ടിയാണ്ന്നൊക്കെ. സത്യത്തില്‍ ഇതൊരു രഹസ്യമായ പരസ്യമാണ്. നിങ്ങളുടെ അടുത്ത് ഇത് സ്ഥാപിക്കാനുള്ള മതിയായ തെളിവുകളും കണക്കുകളും  ഉണ്ടാവും എന്നൊക്കെ അറിയാം, പിന്നെ കണക്കുകള്‍ പറയുമ്പോള്‍ കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ പറയുന്നത് പോലെ ആധികാരികമായ കണക്കുകള്‍ അവതരിപ്പിക്കണം. :P

                   ‘എനിക്ക് എന്‍റെ മതത്തില്‍ വിശ്വസിക്കാന്‍ അല്ല, മറ്റുള്ളവന്‍റെ മതത്തെ കുറ്റപ്പെടുത്താനാണ് താല്പര്യം.’ ഇതാണ് ഇന്നത്തെ തലമുറ. മതമൊരു ആവേശമാവരുത്. അതൊരു വിശ്വാമായിരിക്കണം. ഞാനൊരു മുസ്ലിമാണ്, ഞാനൊരു വിശ്വാസിയാണ്. . സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ ഏറവും ബുദ്ധിമുട്ട് ഞങ്ങള്‍ മുസ്ലിങ്ങല്‍ക്കാണ്. അത്കൊണ്ട് ഞങ്ങളുടെ സ്വര്‍ഗത്തില്‍ തിരക്ക് വളരെ കുറവായിരിക്കും. പള്ളിയില്‍ പോവാതെ സങ്കി ട്രോളില്‍ തെറിവിളിക്കുന്ന മുസ്ലിമിനെയും ക്രിസ്ത്യാനിയെയും മിക്കവാറും ദൈവം നരകത്തിലേകയക്കും, കാരണം പടച്ഛവനും ക്രിസ്തുവും പൊറുക്കാത്ത തെറിവിളിയാണ് അവര്‍ അവിടെ നടത്തിക്കൊണ്ടിരിക്കുന്നത്, ആവേശക്കാര്‍ facebook തെറിവിളിക്കുന്ന സമയത്ത് വിശ്വാസികള്‍ അമ്പലത്തിലും  പള്ളിയിലുമായിരിക്കും. Facebook നകത്ത് ജീവിക്കുന്ന എല്ലാ മതത്തിലുംപെട്ട ചെറിയൊരു ന്യൂനപക്ഷമുണ്ട്, അവരുടെ അനുപാതം ലക്ഷത്തില്‍ പത്തില്‍ കൂടാന്‍ സാധ്യത ഇല്ല.  അവരാണ് facebook നെ   ഇത്ര വര്‍ഗീയവല്‍കരിച്ചത് .facebook ന് പുറത്ത് സ്ഥിതി വളരെ വത്യസ്ഥമാണ്‌. ഊതി വീര്‍പ്പിച്ച ബലൂണ്‍ പോലെയാണ് കേരളത്തില്‍ ഫാസിസം. നമ്മുടെ മതസൗഹാര്‍തത്തിന്റെ മുനകള്‍ അതിനെ എതിര്‍ക്കാന്‍  ശക്തമാണ്. അത് എത്രതന്നെ ഊതിവീര്‍പ്പിച്ച് വാലുതാണന്ന്‍ കാണിച്ചാലും.അതിനകത്ത് വായുമാത്രമേ ഉള്ളൂ...

                   “ഓരോ ഏഴ് ദിവസവും കൂടുമ്പോഴും എഴുപത് പേര്‍ എഴുന്നൂറു പേരുടെ ശക്തിയോടെ ഏഴായിരം പേരെ പിന്തള്ളി കേരളത്തില്‍ ബി.ജെ.പി-യിലേക്ക് ചേക്കേറുന്നു..”- ഇത് എന്ത്സ്ഥിതിവിവരക്കണക്കാണന്ന്‍ ചോദിച്ചാല്‍ എനിക്കും മനസ്സിലായിട്ടില്ല. പക്ഷെ ഇങ്ങനെയൊക്കെ പറഞ്ഞാലേ ജനങ്ങളിലെ വര്‍ഗീയ ബോധം ഉണാരൂ. അത്കൊണ്ട് പറയുന്നതാ.  എന്‍റെ ഗ്രാമത്തിലും എല്ലാവിത എതിര്‍പ്പുകളെയും പിന്തള്ളി വടികള്‍ വളര്‍ന്നു.  ഇപ്പോള്‍ സജിവ പ്രവര്‍ത്തകരായി ഒരു പത്ത് മുപ്പത് വടികള്‍ ഉണ്ടാവും. സത്യത്തില്‍ കേരളത്തിലെ മറ്റ് ഭാഗങ്ങളെ താരതമ്മ്യം ചെയ്യുമ്പോള്‍ അത് വളരെ ചെറിയൊരു യുണിറ്റാണെങ്കിലും പക്ഷെ അത് ഞങ്ങളുടെ നാട്ടില്‍ ഒരു ചര്‍ച്ചാ വിശയമായിത്തുടങ്ങി.
“അതേയ്... അവര് കുട്ടികള്‍ ഒന്ന്‍ രണ്ട് പേര്മാത്രമേ അതിലേക്ക് പോയിട്ടൊള്ള്ട്ടൊ..... ഞങ്ങളൊക്കെ എതിര്‍പ്പാണ്... ഞാനൊന്ന്‍ നോക്കട്ടെ”- ഇത് ഞങ്ങളുടെ നാട്ടുകാരനായ  ഒരു സങ്കിയുടെ പിതാവ് അതിലുപരി ഞാന്‍ വളരേയതികം  സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരാളുടെ നാവില്‍ നിന്നും എന്‍റെ കാതുകളിലൂടെ തലച്ചോറില്‍ ശേകരിച്ച് ഇന്ന്‍ എന്‍റെ കൈകളിലൂടെ പുറത്ത് വന്ന വാക്കുകളാണ്. നീ പേടിക്കണ്ടടാ, ഞാനൊക്കെ ഇവിടെ ഇല്ലേ. ഇതാണ് അതിന്റെ സാരം. അതായിരുന്നു ഞങ്ങളുടെ ശക്തിയും.  ഞങ്ങള്‍ പേടിച്ച് തുടങ്ങിയിരുന്നു . രാഹുല്‍ ഈശ്വര്‍ പറഞത് പോലെ ചിലര്‍ എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തുടങ്ങി. പലരൂപത്തില്‍. പുതിയ പുതിയ വാര്‍ത്തകള്‍ വന്നുതുടങ്ങി, PHOTOSHOP  അറിയാമെങ്കില്‍ ആര്‍ക്കും ന്യൂസ് റിപ്പോര്‍റട്ടര്‍ ആവാമെന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കഴിഞ്ഞിരുന്നു. ബീഫ് കഴിക്കാന്‍ നിര്‍ബന്തിച്ച വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു, ഹിന്ദുവിനെ കെട്ടിയ മുസ്ലിം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ദമ്പതികളെ വെട്ടിക്കൊന്നു, ആര്‍.എസ്.എസ് മുസ്ലിം പെണ്‍കുട്ടികളെ പെണ്‍വാണിഭം നടത്തുന്നു എന്നൊക്കെ. ഇങ്ങനെയുള്ള വാര്‍ത്തകള്‍ക്ക് വാട്സപ്പ് നിറഞ്ഞു. photoshop റിപ്പോര്‍ട്ടര്‍മാര്‍ watsapp ഇല്‍ അഴിഞ്ഞാടി.

                             “ആരും സങ്കിയായി ജനിക്കുന്നില്ല, സാഹചര്യങ്ങള്‍ അവരെ സങ്കി ആക്കുന്നതാണ്”-സാഹചര്യങ്ങള്‍, അത് സ്ഥാനമാനങ്ങളുടെ രൂപത്തിലും പണത്തിന്റെ രൂപത്തിലും കൂട്ടുകാരുടെ രൂപത്തിലും അവര്‍മേല്‍ ഭവിച്ചു. പിന്നീട് മറ്റുള്ളവരുടെ ഉപദേശവും അഭിപ്രായങ്ങളും അവര്‍ വകവെക്കാതെ ആയി. അവര്‍ക്ക് ചുറ്റിലും ആരോ ഒരു മറ സ്രഷ്ടിച്ചിരിക്കുന്നു. വലിയ മറ. പിന്നെ ചുറ്റിലുള്ളതെല്ലാം അവര്‍ കാണാതായായി. ഇവര്‍ക്കിടയിലും ഒരു കൂട്ടര്‍ ജീവിച്ചിരുന്നു. അവരുടെ ചുറ്റിലും സങ്കികള്‍ ആയിരുന്നു. പല്ലുതേക്കുന്നത് മുതല്‍ രാത്രിയുടെ യാമങ്ങളില്‍ കണ്ണടക്കും വരെ അവര്‍ക്ക് സങ്കികളുമായി ചിലവഴിക്കേണ്ടിവന്നു. സങ്കികള്‍ അവരോട് സങ്കിപ്രചരിപ്പിച്ചു. ചിലപ്പോള്‍ അവര്‍ തനിച്ചാക്കപ്പെട്ടു. പക്ഷെ അവര്‍ സത്യം മനസ്സിലാക്കിയവര്‍ ആയിരുന്നു, അവര്‍ ഒരിക്കലും വടിയെടുക്കാന്‍ തയ്യാറായില്ല. അവരെ ഞാന്‍ വീരപുര്യ്ഷന്മാര്‍ എന്ന്‍ വിളിക്കും.അവരാണ് മതസൗഹാര്‍തത്തിന്‍റെ ‘നടും തൂണുകള്‍’.
സത്യത്തെ വളച്ചൊടിക്കലും ചര്‍ച്ചാ വിഷയങ്ങളില്‍ നിന്നുള്ള തെന്നി നീങ്ങലുമായിരുന്നു സങ്കികളുടെ തന്ത്രം. ഇത് കേരളത്തില്‍ ആവിഷ്കരിച്ചത് രാഹുല്‍ ഈശ്വര്‍ എന്ന ആട്ടിന്‍ തോലിടാന്‍ ശ്രമിക്കുന്നവനായിരുന്നു. അദ്ദേഹത്തിന്‍റെ ഈ തന്ത്രത്തെ വിവരമുള്ളവര്‍ ഇപ്പോള്‍ ‘ബാലന്‍സിംഗ്’ എന്ന്‍ വിളിക്കുന്നു. അതായത് ഗുജറാത്ത് കലാപത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ അയാള്‍ ഉടനെ കാശ്മീരി പണ്ഡഃത്തുകളെ കുറിച്ച് സംസാരിക്കും. അത്പോലെ, അത്പോലെ... സത്യത്തില്‍ ഇത് രണ്ടും  വലിയ തെറ്റുകള്‍ അല്ലേ...? ഒന്ന്‍ കൊണ്ട് മറ്റൊന്നിനെ മറക്കുവാനോ ന്യായികരിക്കാനോ സാധിക്കില്ല. അതിനുത്തരം പറയേണ്ട പാര്‍ടി രാജ്യം ഭരിക്കുമ്പോള്‍ ഇത് പലതവണ ചര്‍ച്ചചെയ്യപ്പെടാം. കൈ വെട്ട് കേസിനെ കുറിച്ച് സുടാപ്പികളോട്,  ഇതില്‍ നിങ്ങള്‍ക്ക് പങ്കുണ്ടോ എന്ന്‍ ചോദിക്കുമ്പോള്‍  ദാദരി വിഷയം എടുത്തിട്ട് ബാലന്‍സിംഗ് ചെയ്യരുത്. നിങ്ങളോട് കൈ വെട്ടും നിങ്ങളോട് ഗുജറാത്തും ചോദിക്കും. അപ്പോള്‍ അതില്‍ പങ്കില്ലാ എന്ന്‍ പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് വേണ്ടത്. പക്ഷെ ആളും താരവും നോക്കി വേണം കാര്യങ്ങള്‍ പറയാന്‍. അല്ലെങ്കില്‍ രാഹുല്‍ ഇശ്വര്‍ TIMES NOW വില്‍ ചര്‍ച്ചക്ക് പോയ പോലെ ആവും. ‘ബാലന്‍സിങ്ങ്’ ഇത് സത്യത്തില്‍ രാഹുല്‍ ഇശ്വര്‍ തുടങ്ങി വച്ചതല്ല.
“ജുതന്മാരെ കൊന്നൊടുക്കിയത് തെറ്റല്ലേ...?” എന്ന്‍ ഹിറ്റ്‌ലറോട് ചോദിക്കുമ്പോള്‍ അദ്ദേഹം പറയുമായിരുന്നു “ജുതന്മാര്‍ കൊന്ന ജീസസിനെ കുറിച്ച്  നിങ്ങളാരുമെന്താ  സംസാരിക്കാത്തത്”.- രാഹുലിന്‍റെ അതേ സ്വരം.
രാഹുലിന്‍ ഈശ്വറുടെ ബാലന്‍സിംങ്ങ് ട്രിക്ക് തുടങ്ങി, വസ്ത്രതാരണം, പാര്‍ട്ടി ചരിത്രം ഇങ്ങനെ പല പല മുഖങ്ങളുള്ള തെളിവുകളുണ്ട് ആര്‍. എസ്.എസ് ഒരു ഫാസിസ്റ്റ് പാര്‍ട്ടിയാണ് എന്നതിനു. ഫാസിസം വളര്‍ന്നതിനു ശേഷമാണ് അവരുടെ യഥാര്‍ത്ഥ മുഖം പുറത്ത് കാണിക്കുക, അതാണ്‌ ചരിത്രം. ഞാന്‍ എരിതീയില്‍ എണ്ണ ഒഴിക്കുഖയല്ല, നിങ്ങള്‍ മുസ്ലിങ്ങളും ക്രിസ്ത്യാനികളും സംങ്കികളെ പരമാവതി എതിര്‍ക്കാതിരിക്കുക. സങ്കിക്കുള്ള മറുപടി ഹിന്ദുപറയട്ടെ, അവര്‍ മറുപടി പറഞ്ഞാന്‍ നിങ്ങള്‍ മറുപടി പറഞ്ഞത്പോലെ അതൊരു വ്രണമാവില്ല.

                       ഗ്രാമത്തില്‍ മതസൗഹാര്‍ത ഭിത്തിയില്‍ വിള്ളല്‍ വീഴുമോ എന്ന്‍ ചിലകാരണവന്മാര്‍ സംശയം പ്രകടിപ്പിച്ചു. അതിന്‍റെ ബാഗമായി പിന്നീടങ്ങോട്ട്  മതസൗഹാര്‍തത്തിന്‍റെ നാളുകള്‍ ആയിരുന്നു. എവിടെക്ക് തിരിഞ്ഞാലും മതസൗഹാര്‍ദമായിരുന്നു. വര്‍ഷങ്ങളായി നടന്നു വരുന്ന വടം വലി മത്സരത്തിന്റെ പേരു മാറിയിരിക്കുന്നു . ‘മതസൗഹാര്‍ത വടം വലി’ ,  ‘മതസൗഹാര്‍ത ഫുട്ബോള്‍ ടൂര്‍ണമെന്‍റ്’, ‘മതസൗഹാര്‍ത വിരുന്ന്‍’, അങ്ങനെ അങ്ങനെ എല്ലാം മതസൗഹാര്‍തത്തോടൊപ്പം കൂട്ടികെട്ടി . അന്ന്‍ മുതല്‍ ഞങ്ങള്‍ മതത്തെ കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി. പണ്ടൊക്കെ വടം വലിക്ക് “ഓ.. ആ ടീമില്‍ രണ്ട് മല്ലന്മാരും ഒരു എലുംപനും” എന്ന്‍ ചിന്തിച്ചിരുന്ന ഞങ്ങള്‍ ഇപ്പോള്‍ “ആ ടീമില്‍ നാല് ഹിന്ദുവും മൂന്ന്‍ മുസ്ലിമും.. ഓ വളരേ നല്ല മതസൗഹാര്തം” എന്ന്‍ ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു.ഫാസിസം പതിയേ എന്നെ ഇരയാക്കുന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല. ഞാന്‍ ഹിന്ദു മുസ്ലിം എന്ന്‍ ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഞാന്‍ സങ്കികളെ വെറുത്ത് തുടങ്ങിയിരുന്നു.  എരിതീയില്‍ എണ്ണ ഒഴിക്കാന്‍ ശ്രമിക്കുന്നവരുടെ വാക്കുകള്‍ ഞാനും വിശ്വസിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഫാസിസത്തെ എതിര്‍ക്കാന്‍ കമ്മ്യുണിസത്തിനെ കഴിയു എന്ന്‍ മനസ്സിലാക്കിയ ഞാന്‍ കമ്മ്യൂണിസത്തെ ഇഷ്ടപ്പെട്ടു തുടങ്ങി. ക്രിസ്റ്റിയാനോ റൊണാള്‍ഡോ പറഞ്ഞു: “മെസ്സിയപ്പോലെ ഒരു എതിരാളി ഉള്ളത് കൊണ്ടാണ് എനിക്ക് ഇത്രയും വളരാന്‍ സാതിച്ചത്” എന്നത് പോലെ കമ്മ്യൂണിസ്റ്റ് എന്നൊരു നല്ല എതിരാളി ഉള്ളത് കൊണ്ടാണ് സങ്കികള്‍ ഇത്രയും ശക്തരായത് എന്നത് മറ്റൊരു സത്യമാണ്.

                        എനിക്ക് വിപ്ലവിക്കാനോ സത്യഗ്രഹിക്കാനോ അറിയില്ലായിരുന്നു. അത് കൊണ്ട് തന്നെ ഭീരുവിന്‍റെ വിപ്ലവ കേന്ദ്രമായ face book ലൂടെ ഞാന്‍ എന്‍റെ എതിര്‍പ്പുകള്‍ SHARE ന്‍റെയും  LIKE ന്‍റെയും രൂപത്തില്‍ പുറത്ത് കാണിച്ചു. ഞാന്‍ വെറുക്കുന്ന സ്ത്രീകളുടെ ലിസ്റ്റില്‍ രണ്ടാമാനായി ശോഭാ സുരേന്ദ്രന്‍, എന്‍റെ ഇംഗ്ലീഷ് ടീച്ചറുടെ തൊട്ട് മുകളിലായി സ്ഥാനം പിടിച്ചു..അവരുടെ അമ്മക്ക് നാലോമതോ അഞ്ചാമതോ  ഒക്കെയായി  പിറന്ന ഈ സ്ത്രീ  കുടുംബാസൂത്രണത്തെ കുറിച്ച് സംസാരിക്കേണ്ടതിനു പകരം വര്‍ഗീയത നിറഞ്ഞ വൃത്തികെട്ട കെട്ടുകഥകള്‍  ഊഹിച്ച് പ്രചരിപ്പിച്ചു.  എന്‍റെ അറിവിലുള്ള മലപ്പുറത്ത് ആരും സ്ത്രീകളെ ഉപയോഗിച്ച് ജനസംഖ്യ വര്‍തിപ്പിക്കുന്നില്ല. . മലപ്പുറത്തുകാരുടെ കുടുംബ സ്നേഹം കണ്ടറിഞ്ഞവനാണ് ഞാന്‍. സുരേന്ദ്രന് നിന്നോടുള്ളത് സ്നേഹം പോലെതന്നെയാണ് മലപ്പുറത്തെ ഭര്‍ത്താക്കന്മാര്‍ക്ക് ഭാര്യമാരോടുള്ളത്.  മലപ്പുറത്തുകാര്‍ എല്ലാം ഓവര്‍ ആക്കി ചളമാക്കും. അകോശമായാലും ഭക്ഷ്ണമായാലും സംസാരമായാലും. അത് മാത്രമേ അവരുടെ പ്രസവത്തിന്‍റെ കാര്യത്തിലും സംഭാവിച്ചിട്ടൊള്ള്. കുടുംബാസുത്രണത്തെ പ്രോല്സാഹിപ്പിക്കുക, അല്ലാതെ എല്ലാം ഇങ്ങനെ വര്‍ഗിയ വല്‍കരിക്കരുത്.

                         നാട്ടിലെ സങ്കികളുടെ എണ്ണം കുടിയതോടെ അവര്‍ ഭിന്നിക്കാന്‍ തുടങ്ങി. ചിലര്‍ പാര്‍ട്ടിയെ മറക്കാന്‍ തുടങ്ങി. ചിലര്‍ അവഗണിക്കപ്പെട്ടു. ചിലര്‍ പാര്‍ട്ടിയെ സ്വന്തം ലാഭങ്ങള്‍ക്ക് വേണ്ടി മാത്രം ഉപയോഗിക്കാന്‍ തുടങ്ങി. ചിലര്‍ക്ക് ഇത് നമ്മുടെ നാട്ടില്‍ ആവശ്യമില്ലാത്ത ഒരു സംഘടനയാണെന്ന്  മനസ്സിലായെങ്കിലും  അവരെല്ലാം ഞാന്‍ മെസ്സിയെ ഇഷ്ടപ്പെടുന്നത് പോലെ പാര്‍ട്ടിയെ ഇഷ്ടപ്പെട്ട് കഴിഞ്ഞിരുന്നു.അവര്‍ തെറ്റാണെന്ന്‍ മനസ്സിലാക്കി പാര്‍ട്ടിയില്‍ തുടര്‍ന്നു,  ചുരുക്കം ചിലര്‍  സങ്കി പാര്‍ട്ടി വിട്ട് പുറത്ത് വന്നു.
ഇങ്ങനെയൊക്കെ ആണെങ്കിലും “നീ ഏത് പാര്‍ട്ടി ആയാലും നീ എന്‍റെ ചങ്ക്-ബ്രോ ആണടാ” എന്ന്‍ പറഞ്ഞു ജനങ്ങള്‍ വീണ്ടും കൈ കോര്‍ക്കാന്‍ തുടങ്ങി,
ഞങ്ങള്‍ക്ക് നിങ്ങളോട് ഒരു ദേശ്യവും ഇല്ല, പക്ഷെ നിങ്ങളുടെ നേതാക്കള്‍ ഭിന്നിപ്പിച്ച് ഭരിക്കാന്‍ ശ്രമിക്കുകയാണടാ..”- ഞാന്‍ എന്‍റെ ചങ്ക്-ബ്രോയോട്  പറഞ്ഞു.
ആപ്പോള്‍ അവന്‍  എന്നോട് ഉത്തരെന്ത്യയിലേക്ക് നോക്കാന്‍ പറഞ്ഞു. അവിടെ കാളകളെ ഉപയോഗിച്ച് ബഹുവിദമായ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടത്രെ.
ശരിയാ...”-ഞാനും സമ്മതിച്ചു
 അങ്ങനെ ആരോ ഉത്തരേന്ത്യ കണ്ട് പഠിക്കാന്‍ ഗുജറാത്തില്‍ പോയിട്ട് പറമ്പില്‍ തൂറെണ്ടി വന്ന കഥ ഞാന്‍ അവനോട് തമാശക്ക് പറഞ്ഞു. പക്ഷെ അവന്‍ ചിരിച്ചില്ല. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ ഇറക്കിമതി ചെയ്യുന്ന നമുക്ക് ആകെ കയറ്റുമതി ചെയ്യാനുള്ളത്  സ്നേഹവും മനുഷ്യത്തവും സംസ്കാരവും പിന്നെ കുറേ വിദ്യാസമ്പന്നന്‍ മാരെയുമാണ്. അങ്ങനെയുള്ള നമ്മളുടെ സ്നേഹവും സാഹോദര്യവും കണ്ട്  ഉത്തരേന്ത്യക്കാര്‍ പഠിക്കട്ടെ, അല്ലാതെ..............................



എല്ലാവരുടെയും വിശ്വാസം എല്ലാവരെയും രക്ഷിക്കട്ടെ............................................

categories